ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് തന്നെ നിങ്ങള്‍ക്കും സംഭവിക്കാം; ഇത് ഏവരെയും ഞെട്ടിക്കും
ബീജിംഗ് :ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നത് ഏവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.കാരണം അപകടം വിളിച്ച് വരുത്തുന്ന ഈ രീതി ഗുരുതര പരിക്ക് വിളിച്ചു വരുത്തുകയും ചെയ്യും.അടുത്തിടെ ചൈനയില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിക്കും. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന് വലതു കണ്ണും വലതു കൈയ്യിലെ നടുവിരലും നഷ്ടമായി.
മെഞ്ച് ജിസു എന്ന കുട്ടി വീട്ടില്‍ കുറെ കാലമായി ഉപയോഗിക്കാതിരുന്ന ഹുവാ ടാങ്ങ് വിടി-വി 59 എന്ന ഫീച്ചര്‍ ഫോണ്‍ ചാര്‍ജ് ചെയാന്‍ വെച്ചു. ശേഷം ചാര്‍ജില്‍ ഇരുന്ന ഫോണ്‍ ഓണാക്കാനായി ശ്രമിക്കുമ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും കുട്ടിയുടെ വിരല്‍ നഷ്ടമാവുകയും ബോധം കെട്ട് വീഴുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സഹോദരി ഉടന്‍ തന്നെ ജിസുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി. അഞ്ച് ശസ്ത്രക്രിയയിലൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു.
അറ്റുപോയ വിരല്‍ ആശുപത്രിയില്‍ ഉടന്‍ എത്തിക്കാതിരുന്നതിനാല്‍ വീണ്ടും തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.