രാജ്യത്തെ ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി രണ്ടാമന്‍, ഒന്നാമന്‍ ഫഡ്നവിസ് ;കോടീശ്വര മുഖ്യന്മാരില്‍ പിണറായി നാലാമത്
തിരുവനന്തപുരം:രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമതാണ്. 11 കേസുകളാണ് അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
10 കേസുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇതില്‍ നാലെണ്ണം ഗുരുതരമായ കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.
ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും ഡെമോക്രാറ്റിക് റൈറ്റ്സ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്.രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
177 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്‍. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമതുള്ളത്.129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനതെറ്റിയപ്പോള്‍. 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്.
മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ പട്ടികയില്‍ എറ്റവും താഴെയുള്ളത് തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.