കാനഡയില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ മലയാളി ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു
കാനഡ : സര്‍ഫിങ് പരിശീലനം നടത്തുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷ വിദ്യാര്‍ത്ഥിയുമായ നിജിന്‍ ജോണ്‍ (24) മരിച്ചത്. വാന്‍കൂര്‍ വാട്ടേഴ്സ് ഓഫ് ലോങ് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 10 ന് വൈകീട്ട് 3.30നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സര്‍ഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
ഒരു വര്‍ഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയില്‍ എത്തിയത്. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ല്‍ ജി ജോണ്‍കുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമാണ്. സംസ്കാര ചടങ്ങുകള്‍ കേരളത്തില്‍ നടക്കും.