പാട്ടും ഗാനരംഗവും മുഹമ്മദ് നബിയെ അവഹേളിക്കുന്നുവെന്ന് കാട്ടി അഡാര്‍ ലവ് നായിക പ്രിയ വാര്യര്‍ക്കെതിരെ ഹൈദരാബാദില്‍ പരാതി
ഹൈദരാബാദ്: ഒരൊറ്റ സീന്‍ കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലു ചിത്രം അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെയും അതില്‍ അഭിനയിച്ചിരിക്കുന്ന യുവതാരം പ്രിയ വാര്യര്‍ക്കെതിരെയും ഹൈദരാബാദ് പൊലീസില്‍ പരാതി.
പാട്ടിലെ ചില വരികള്‍ മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു പറ്റം മുസ്ലീം യുവാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നത്തിനു തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്നതിനായി ഗാനത്തിന്റെ വീഡിയോ പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ലെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
We received complaint from a few men that upcoming movie Manikya Malaraya Poovi’s viral song’s lyrics is hurting sentiments of Muslims. They haven’t submitted a video proof & we asked them to provide us the same. No FIR registered yet: Syed Faiyaz, ACP Falaknuma #Hyderabad pic.twitter.com/T88uBGs3kJ
— ANI (@ANI) February 14, 2018
ചുരുങ്ങിയ സമയം കൊണ്ടാണ് അഡാറ് ലൗവിലെ ഈ പ്രണയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന പ്രിയയ്ക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്.