കൃഷിക്ക് നല്ല വിളവ് കിട്ടിയപ്പോള്‍ ആള്‍ക്കാരുടെ ‘കണ്ണേറ്’ അകറ്റാന്‍ പാടത്ത് സണ്ണി ലിയോണിന്റെ ‘ബിക്കിനി’ ഫ്‌ളക്‌സ് സ്ഥാപിച്ച് കര്‍ഷകന്‍

നെല്ലൂര്‍:ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ചെഞ്ചു റെഡ്ഢിയെന്ന കര്‍ഷകന്‍ തന്റെ പാടത്തെ വിളകള്‍ വിളഞ്ഞതോടെ സണ്ണിലോയോണിന്റെ കിടിലനൊരു ഹോട് ഫ്‌ളക്സടിച്ച് പാടത്ത് വെച്ചു.എന്താ കാരണമെന്നല്ലേ? പൂത്തുലഞ്ഞ് വിളഞ്ഞു കിടക്കുന്ന തന്റെ പാടത്തെ ആള്‍ക്കാരുടെ കണ്ണേറ് തട്ടാതെ കാക്കാന്‍ സണ്ണി ചേച്ചിക്ക് മാത്രമേ കഴിയൂ എന്നത് തന്നെ.

പതിവിന് വിപരീതമായ തന്റെ പാടത്ത് ഇറക്കിയ കൃഷി മുഴുവനും പൂത്തുലഞ്ഞപ്പോള്‍ സന്തോഷമുണ്ടായെങ്കിലും ചെറിയൊരു ആശങ്കയുമുണ്ടായിരുന്നു.നല്ല വിള കിട്ടിയതുകൊണ്ട് ആളുകള്‍ ഇനി കണ്ണ് വിടുമോ എന്നതായിരുന്നു പേടി.അങ്ങനെ ആലോചിച്ചപ്പോള്‍ കിട്ടിയ മാര്‍ഗമായിരുന്നു ഇത്.

കാബേജും ക്വാളി ഫ്‌ളവറും എന്നു വേണ്ട ഇത്തവണ പാടത്ത് ഇറക്കി എല്ലാ സാധനവും പത്തിരട്ടി വിളവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെയാണ് ദോഷൈക ദൃക്കുകളെ അകറ്റാന്‍ പാടത്ത് സണ്ണി ലിയോണിന്റെ ഫോട്ടോ വെയ്ക്കാന്‍ ചെഞ്ചു റെഡ്ഡി തീരുമാനിച്ചത്.ഫോട്ടോയ്ക്ക് ഒരു അടിക്കുറുപ്പും തെലുങ്കില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ആരും കരയരുതേ, എന്നോട് അസൂയയും അരുതേ എന്നാണ്’ അടിക്കുറുപ്പായി എഴുതിയിരിക്കുന്നത്.

എന്തായാലും തന്റെ സൂത്രം ഫലിച്ചു എന്നാണ് ഇയാള്‍ പറയുന്നത്. തന്റെ പാടത്തേക്ക് നോക്കി വരുന്നവരെല്ലാരും സണ്ണി ചേച്ചിയുടെ ഫ്‌ളക്‌സും കണ്ട് വായും പൊളിച്ച് പോവുകയാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ ചെഞ്ചു റെഡ്ഢിയും സണ്ണി ചേച്ചിയുടെ അഡാര്‍ ഫാനാണിപ്പോള്‍.