ജോണ്‍ മാത്യു നിര്യാതനായി

കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മ ഇടവക സെക്രട്ടറി ജോണ്‍ മാത്യു (മോന്‍ – 59 ) നിര്യാതനായി. കാലിഫോര്‍ണിയ സാന്‍ ബ്രൂണോ ആസ്ഥാനമായ Bottiloto Inc. യിലെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ആയിരുന്നു. നാട്ടിലെ സ്വഭവനത്തില്‍ വെച്ചാണ് ഹൃദയസ്തംഭനം ഉണ്ടായത്. കൊട്ടാരക്കര തൃക്കണ്ണമംഗലം പുണിക്കോലി പൊയ്കയില്‍ പരേതനായ വൈ. മാത്യൂവിന്റെ മകനാണ്. മരണ സമയത്തു ഭാര്യ സൂസന്‍ മാത്യു ഒപ്പമുണ്ടായിരുന്നു. ഏക മകന്‍ മാത്യു ജോണ്‍ (റോബിന്‍ – Attorney at Law) നാട്ടിലോട്ട് തിരിച്ചിട്ടുണ്ട്. മൃതസംസ്‌കാരം പിന്നീട്.

അമേരിക്കന്‍ മലയാളികളില്‍ സുപരിചിതനും സഭാ – സാമൂഹിക പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധേയനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു ജോണ്‍ മാത്യു. സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവകയുടെ അനുശോചനം ഇടവക വികാരി റവ. ജോണ്‍ ഗീവര്‍ഗീസ് രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ടോം തരകന്‍, സാന്‍ ഫ്രാന്‍സിസ്‌കോ