അഡാര്‍ ലൗ: ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: ഒരു ദിവസം കൊണ്ട് ചരിത്രവും വിവാദവുമായ അഡാര്‍ ലൗവിലെ ഗാനം പിന്‍വലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ജനപിന്തുണ കണക്കിലെടുത്താണ് തീരുമാനമെന്ന് സംവിധായകന് ഒമര്‍ ലുലു വ്യക്തമാക്കി.
അതേസമയം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും പാട്ട് പിന്‍വലിക്കുകയാണെന്നും പറഞ്ഞ സിനിമ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് തീരുമാനം മാറ്റിയത്.
അഡാര്‍ ലൗവിലെ ഗാനത്തില്‍ ചിത്രത്തിലെ ഗണത്തില്‍ പ്രിയ പ്രകാശ് വാര്യരും റോഷന് അബ്ദുള്‍ റഹൂഫും പ്രത്യക്ഷപ്പെടുന്ന ഭാഗം ഇതിനോടകം ലോക വ്യാപകമായി വൈറല്‍ ആകുകയായിരുന്നു. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ അണിയറക്കാര്‍ക്കെതിരേ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്ന് ഇവര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് ഒമര്‍ ലുലുവിനെതിരേ കേസ് എടുക്കുമെന്ന് പോലീസ് ഭാഷ്യം വന്നിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് ചുമത്തുമെന്നായിരുന്നു സൂചന.