കിസ്സിലൂടെ കാമുകനെ വെടിവെച്ചിട്ട് വീണ്ടും പ്രിയ; അഡാര്‍ ലവിന്റെ ടീസറും ‘അഡാര്‍’ ഹിറ്റ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ പുതിയ താരമായ പ്രിയ പി വാരിയര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലാവിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. ഒമര്‍ ലുലു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിലെ നേരത്തെ പുറത്ത് വന്ന ‘മാണിക്യ മലരായ പൂവി’എന്ന പാട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രിയ തന്നെയാണ് ടീസറിലെയും മുഖ്യ ആകര്‍ഷണം. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.