രോഹിത്തിന്റെ കിടിലന്‍ സെഞ്ച്വറിയില്‍ കോഹ്ലിയുടെ റെക്കോര്‍ഡ് കൈയ്യീന്ന് പോയി; ഇത് താന്‍ ഡാ..ഹിറ്റ്മാന്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങാതെ പോയതിനു ഏറ്റവും കൂടുതല്‍ പഴികേട്ടവരില്‍ ഏറ്റവും മുമ്പന്‍ ഹിറ്റ്മാന് രോഹിത് ശര്‍മയായിരുന്നു. ടെസ്റ്റിലും,ആദ്യ നാല് ഏകദിനങ്ങളിലും കാര്യമായ സംഭാവന പ്രകടനം നടത്താന്‍ രോഹിതിനായിരുന്നില്ല. അതുകൊണ്ട് തന്നെ രോഹിതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.പക്ഷെ അഞ്ചാം ഏകദിനത്തില്‍ റണ്‍മെഷീന്‍ കൊഹ്ലിപോലും പരാജയപ്പെട്ടപ്പോള്‍ രോഹിത് നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ താരതമ്യേന മികച്ച സ്കോറിലെത്തിയത്.
തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ രോഹിത് ഫോമിലേക്കുയര്‍ന്നപ്പോള്‍ പക്ഷെ സാക്ഷാല്‍ കോഹ്ലിയുടെ റെക്കോര്‍ഡ് പോലും കടപുഴകി.പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ചുറി നേടിയ ഏക താരവും രോഹിത്താണ്.126 ബോളുകളില്‍ നിന്ന് 11 ഫോറും 4 സിക്സുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്.
ആതിഥേയരെ 73 റണ്‍സിന് തകര്‍ത്തുകൊണ്ട് ഇന്ത്യ ദക്ഷാണാഫ്രിക്കയില് പരമ്പര വിജയമെന്ന സ്വപ്നം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര നേടുന്നത്.