കൂട്ടുകാരനെ പേടിപ്പിക്കാന്‍ സ്റ്റിക്കര്‍ ഒട്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
പയ്യന്നൂര്‍: കൂട്ടുകാരനെ പേടിപ്പിക്കാന്‍ വീടിന്റെ ജനാലയില്‍ സ്റ്റിക്കറൊട്ടിച്ച രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍ ഇവരെ പയ്യന്നൂര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. കഴിഞ്ഞദിവസം രാത്രി 11.30ന് വെള്ളൂര്‍ ആലിന്‍കീഴിലെ ഒരു വീട്ടിലാണ് സംഭവം. ഗൃഹനാഥന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് കുട്ടികളാണ് ചുമരില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനിടെ പിടിയിലായത്.ചോദ്യം ചെയ്തപ്പോള്‍ കൂട്ടുകാരനെ ഭയപ്പെടുത്താനാണ് സ്റ്റിക്കറൊട്ടിച്ചതെന്നാണ് അവര്‍ പറഞ്ഞത്.
വാഹനങ്ങളുടെ ചക്രത്തിന്റെ പഴയ ട്യൂബ് കഷണങ്ങളാക്കി പശ തേച്ചാണ് ഒട്ടിച്ചത്. വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ ‘ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.