വിദേശയുവതിയെ പീഡിപ്പിച്ച വൈദികനെ പാലാ രൂപതയില്‍ നിന്നും പുറത്താക്കി

പാല രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് സഭ പുറത്താക്കിയത്. വിദേശിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് രൂപത വികാരിയെ പുറത്താക്കിയത്. എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായി പാലാ രൂപത വ്യക്തമാക്കി. ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഇയാള്‍ കേരളത്തിലേയ്ക്ക് ക്ഷണിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

വിദേശ വനിതയുടെ പരാതിയെ ആസ്പദമാക്കി കടുത്തുരുത്തി പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ വൈദികന്‍ ഒളിവില്‍ പോവുകയും ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍.