ഇരിക്കുന്ന ബഞ്ചിനെ ചൊല്ലി തര്‍ക്കം ; 54 കാരന്‍ 72 കാരനെ അടിച്ചു കൊന്നു

മുംബയിലെ കദാവ്‌ലി റെയില്‍വേ സ്‌റ്റേഷനിലാണ് രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ദനഞ്ചെയ് കുമാര്‍ സിന്‍ഹ(54)ആണ് തന്‍റെ സുഹൃത്ത് കനു ജാദവ്(72)നെ മുളവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇരുവരും സ്റ്റേഷനിലെ ഒരു ബഞ്ചില്‍ ഇരിക്കുകയായിരുന്നു.

തുടര്‍ന്ന് ബഞ്ചില്‍ കൂടുതല്‍ സ്ഥലം ആരാണ് ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച് തര്‍ക്കമായി. ദേഷ്യം കയറിയ സിന്‍ഹ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന മുളവടിയെടുത്ത് ജാദവിന്റെ തലക്കടിക്കുകയായിരുന്നു. ഇതു കണ്ട് സുഹൃത്തുക്കള്‍ ഓടിയെത്തി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്റ്റേഷനില്‍ പോര്‍ട്ടര്‍മാരായി ജോലി ചെയ്യുകയായിരുന്ന ഇവര്‍ സ്‌റ്റേഷന്‍ പരിസരത്ത് തന്നെയായിരുന്നു താമസം.