പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കവേ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം അടര്‍ന്നുവീണു
വാഷിങ്ടണ്‍: പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1175 വിമാനത്തിന്റെ എഞ്ചിനാണ് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് ഹോനോലുലുവിലെ റണ്‍വേയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ വലതുവശത്തെ എഞ്ചിന്റെ പുറമേ ഘടിപ്പിച്ചിരുന്ന ഭാഗമാണ് അടര്‍ന്നു പോയത്. ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. 373 യാത്രക്കാരാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോനോലുലുവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പൊടുന്നനേ ശബ്ദം കേള്‍ക്കുകയും പിന്നീട് വിമാനം ആടിയുലയുകയുമാണുണ്ടായതെന്ന് യാത്രക്കാര്‍ പറയുന്നു.
More photos from United Flight #UA1175, whose engine casing came off mid-flight from San Francisco to Hawaii. Passengers say they heard a loud “bang” and then the plane started shaking violently. https://t.co/36GMlBhlMx [Photos: Maria Falaschi] pic.twitter.com/d1v57nK4bC
— NBC Bay Area (@nbcbayarea) February 14, 2018
അടര്‍ന്നു വീണ ഭാഗങ്ങള്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. സംഭവം നടന്ന സമയത്തെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ പലരും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.