‘കണ്ണിറുക്കല്‍’ ചിത്രം പാര്‍ട്ടി സമ്മേളനത്തിലേക്കും; സിപിഐ സംസ്ഥാന സമ്മേളനത്തിലിടം പിടിച്ച് ‘അഡാര്‍ പോസ്റ്ററും
മാര്‍ച്ചില്‍ മലപ്പുറത്ത് അരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി ‘അഡാര്‍ ലവ്’ മാതൃകയിലുള്ള ബോര്‍ഡും. സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് ‘ഒരു അഡാറ് ലൗ’ നായിക പ്രിയ വാര്യറുടെ വൈറല്‍ ഫോട്ടോ ഇടം പിടിച്ചിരിക്കുന്നത്. വളാഞ്ചേരി വലിയകുന്നിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
വര്‍ഗ ബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കാനായിരുന്നു സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ബോര്‍ഡുകളിലാണ് അഡാര്‍ പോസ്റ്ററും സ്ഥാനം പിടിച്ചത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയിരിക്കുന്നത്. മാറുന്ന നാടിന് നേരിന്റെ നേരിന്റെ ചുവപ്പ് എന്ന സമ്മേളന മുദ്രാവാക്യവും ബോര്‍ഡിലുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ് നല്‍കുന്നത്.