ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്ന് മലയാളികളെ വെല്ലുവിളിച്ച് ബിനീഷ് കോടിയേരി ; കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് വീണ്ടും
കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് വീണ്ടും ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി. തന്റെയും സഹോദരന്റെയും പേരില്‍ ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ടാണ് ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും വ്യക്തമാക്കി. അതുപോലെ താന്‍ നടക്കാന്‍ പഠിച്ചത് തലശേരിയാണെന്നും അതുകൊണ്ട് തന്നെ ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും ബിനീഷ് പറയുന്നു.
വീഡിയോ കാണാം :