ആറാം ഏകദിനം: വിജയമാവര്‍ത്തിക്കാന്‍ ആഞ്ഞടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ
സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ പരമ്പരയിലെ അഞ്ചാം ജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 88-ന് 2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാര്‍ നഷ്ട്ടമായ ദക്ഷിഫ്രിക്കക്കായി ഡിവില്ലിയേഴ്സും,സോന്ഡോയുമാണ് ക്രീസിലുള്ളത്.
ഭുവനേശ്വര്‍ കുമാറിന് പകരം ടീമിലെത്തിയ ശാര്‍ദുല്‍ ഠാകുറാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാര്‍ വീഴ്ത്തിയത്. ആറ് മത്സരങ്ങളടങ്ങിയായ ഏകദിന പരമ്പര കഴിഞ്ഞ മത്സരവും ജയിച്ചതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ട്വന്റി-20 പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.