‘ഈ പ്രണയവും പറയേണ്ടത് തന്നെയാണ്’; ‘അവള്’ കണ്ട ശേഷം നിങ്ങള്‍ ആദ്യം പറയുക ഇത് തന്നെയാകും; ഉറപ്പ്
അതെ..ഇതും പ്രണയമാണ്…ഹൃദയത്തില്‍ നിന്ന് നാമ്പിടുന്ന പ്രണയം. പക്ഷെ പറയാന്‍ മനസ്സനുവദിച്ചാലും നമ്മുടെ നേര്‍ക്ക് കണ്ണ് തുറന്നിരിപ്പില്ലേ, സമൂഹം, സദാചാര വാദികള്‍, ഇവരൊക്കെ കരണത്തടിക്കാനും ഒറ്റപ്പെടുത്താനും കഴുകന് കണ്ണുകളുമായി കാത്ത് നില്‍പ്പുണ്ട് എന്നോര്‍ക്കുമ്പോള്‍ പതിയെ മനസ്സിനെ വിലക്കും.. പ്രണയം ശക്തി പ്രാപിക്കുന്നത് എതിര്‍പ്പുകളെ അവഗണിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെയാണ് അവളിലെ പ്രണയവും കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്.
പ്രണയത്തിന്റെ ആഴം വിളമ്പുന്ന കേവലം ഡയലോഗടി മാത്രമല്ല മുകളില്‍ പറഞ്ഞത്. ‘അവളി’ലെ പ്രണയത്തെക്കുറിച്ചാണ് പറഞ്ഞത്. അതെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ആ ഹൃസ്വ ചിത്രത്തെക്കുറിച്ച് തന്നെ. ഇത് കാണാന്‍ കടലോളം പ്രണയം തന്നെ മനസ്സില്‍വേണം. എങ്കിലേ അവളുടെ ആഗ്രഹത്തെ അറിയാന്‍ പറ്റു. എങ്കിലേ അവളുടെ പ്രണയം പൂവണിയേണ്ടത് തന്നെയെന്ന് പറയാന്‍ പറ്റു.
അഭിപ്രായ-ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തിയ നമ്മുടെ സമൂഹത്തില്‍ ഈ പ്രണയവും, അവളും പറഞ്ഞ് വയ്ക്കുന്നത്, മൂടിക്കെട്ടാനാവില്ല.ഞാന്‍ പറയുക തന്നെ ചെയ്യും എന്നത് തന്നെ. ഇഷ്ട്ടം തുറന്ന് പറഞ്ഞില്ലെങ്കില്‍ അത് പിന്നെ എന്തിഷ്ടമാണെന്റെ ഇഷ്ടാ……
ക്ലിഷേ പ്രണയ അഭ്യര്‍ത്ഥനകള്‍ കണ്ടു മടുത്തില്ലേ?? ഇതൊന്ന് കണ്ടു നോക്ക്. പക്ഷെ കണ്ണ് തുറന്ന് നോക്കണം
ഉറപ്പാണ് ‘അവള്’ നിങ്ങളില്‍ ചിന്തയുടെ വിത്തെറിഞ്ഞിരിക്കും.
കാണാം ഷോട്ട് ഫിലിം ‘അവള്’
സംവിധാനം: ലോപ്പസ് ജോര്‍ജ്, അമ്പു സേനന്
കഥ: അജിത് ബാബു
എഡിറ്റ്:പ്രണവ് വി.പി