ഇത്തിക്കര പക്കിയായി ‘അഡാര്‍’ ലുക്കില്‍ ലാലേട്ടന്-ഫോട്ടോ വൈറല്‍
റോഷന് ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്ത്.ഇടതുകണ്ണിറുക്കി ചെറിയ കുറ്റിത്താടി വച്ച് ബോള്‍ഡ് ലുക്കിലാണ് മോഹന്‍ ലാല്‍.ചിത്രത്തില്‍ കായം കുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കിയുടെ വേഷത്തിലെത്തുന്ന ലാലേട്ടന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.
കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.