രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നു എന്ന് ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍
പഞ്ചാബ് നാഷണല്‍ ബാങ്കിനു പിന്നാലെ തട്ടിപ്പ് നടത്തിയ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളുടെ വിവരം ആര്‍ബിഐ പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ 8670 വായ്പാ തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. ബാങ്കുകളില്‍ പണമെടുത്ത് മനപൂര്‍വം തിരിച്ചടക്കാത്തതിന്റെ കണക്കാണ് തട്ടിപ്പായി ആര്‍.ബി.ഐ കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെ നടന്ന തട്ടിപ്പില്‍ ബാങ്കുകള്‍ക്ക് 61260 കോടി നഷ്ടമുണ്ടായെന്നും ആര്‍.ബി.ഐ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായും കണക്കുകള്‍ പറയുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 11400 കോടിയുടെ തട്ടിപ്പിന് പുറമെയാണിത്. ആര്‍.ബി.ഐ പുറത്ത് വിട്ട പുതിയ കണക്ക് പല പൊതുമേഖലാ ബാങ്കുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. റോയ്‌റ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കാണ് ബാങ്ക് വായ്പാ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍. ആര്‍.ബി.ഐ വെളിപ്പെടുത്തിയത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ ജാമ്യ പേപ്പര്‍ കരസ്ഥമാക്കിയാണ് രത്‌നവ്യാപാരി നീരവ് മോദി 11400 കോടി രൂപ വെട്ടിച്ചത്.