ശുഹൈബിന്റെ കൊലപാതകം മുന്‍ക്കൂട്ടി പ്രവചിച്ച് പി.സി.ജോര്‍ജ്ജ്
കഴിഞ്ഞ 12 -ന് കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകം മുൻക്കൂട്ടി പ്രവചിച്ച് പി.സി.ജോർജ് എം.എൽ.എ. ഉന്നത സി.പി.എം. നേതാവിന്റെ മകനെതിരെ ദുബായില്‍ തട്ടിപ്പുകേസെന്ന മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത സഹിതം ജനുവരി 24 ന് പി. സി. ജോര്‍ജ്ജിനെ പിന്തുണക്കുന്ന പൂഞ്ഞാര്‍ ആശാന്‍ പി സി ജോര്‍ജ്ജെന്ന ഫാന്‍ പേജിലെ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
മനോരമ ഓണ്‍ലൈന്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ പേര് ആദ്യം പരാമര്‍ശിച്ചിരുന്നില്ല. ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന കമന്റില്‍ പറയുന്നത് ‘വരും ദിവസങ്ങളില്‍ നമ്മുടെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളോ വിവാദ വിഷയങ്ങളോ ഉണ്ടാവാന്‍ ചാന്‍സുണ്ട്. പേരില്ലാത്ത ഉന്നതന്റെ പേരില്ലാത്ത മകന്റെ തട്ടിപ്പ് കേസ് വന്നിട്ടുണ്ട് എന്നതാണ്.
ഒരു പ്രവചനമായിരുന്നില്ലായിരിക്കാം, ഇത് കേരള രാഷ്ട്രീയത്തിന്റെ നിലവിലുള്ള അവസ്ഥയെ തുറന്ന് കാണിക്കുന്ന ഒരു പോസ്റ്റ് ആയത് കൊണ്ടായിരിക്കാം. ഇപ്പോള്‍ ഈ പ്രവചനത്തിന് ആധികാരികത ഉണ്ടെന്ന തരത്തില്‍ പ്രചരിക്കപ്പെടുന്നത്. കേരളത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള കൊലപാതകങ്ങളും വിവാദങ്ങളും മറ്റൊരു വിവാദം വരെയെ ആയുസുള്ളു എന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരിച്ചറിവില്‍ നിന്ന് തന്നെയാണ് ഷുഹൈബിന്റെ കൊലപാതകവും.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്ക് നേരെ ഉയര്‍ന്ന തട്ടിപ്പ് കേസ് ഒതുങ്ങി തീര്‍ന്നതിന് തൊട്ടുപിന്നാലെയുള്ള ഈ അരും കൊലപാതകം പ്രവചനം ശരിവെക്കുന്നതരത്തിലുള്ളതാണ്. തട്ടിപ്പ് വിവിവാദം അവസാനിക്കുകയും ചെയ്തു. കൊലചെയ്യപ്പെട്ട മൃഗീയതയും, കൊലപാതകികളെ പിടിക്കാന്‍ വൈകിപ്പിക്കുന്നതുമെല്ലാം ഒരു വിവാദത്തില്‍ നിന്ന് മറ്റൊരു വിവിവാദത്തിലേക്ക് കേരള മനസാക്ഷിയെ പതിയെ കൊണ്ടെത്തിക്കുകയും ചെയ്തു. അങ്ങനെ തൃശ്ശൂരില്‍ സംസ്ഥാന സമ്മേളനത്തിന്റെ കാഹളം മുഴങ്ങുമ്പോള്‍ തട്ടിപ്പു ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി പൂര്‍ണ്ണമായും മുകതമാകുകയും ചെയ്യും.