സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്;അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:നിരക്ക് വര്‍ധനവാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയും പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബദല്‍ മാര്‍ഗമില്ലാതെ വലഞ്ഞു. ഇന്നും സമരം പരിഹരിക്കാതെ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. പണിമുടക്ക് കണക്കിലെടുത്ത് കെഎസ് ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇത് ഒരു തരത്തില്‍ ജനത്തിന് ആശ്വാസമാകുന്നുണ്ട്.
അതെ സമയം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പണിമുടക്ക് പിന്‍വലിക്കുമെന്ന് ബസുടമകള്‍ അറിയിച്ചിട്ടുണ്ട്.