തെലുങ്ക് സിനിമയിലഭിനയിക്കാന്‍ പ്രിയ ആവശ്യപ്പെട്ടത് രണ്ടു കോടി രൂപ;അമ്പരന്ന് സിനിമ ലോകം
മാണിക്യ മലരായ എന്ന ഗാനരംഗത്തിലൂടെ ആരാധക ഹൃദയങ്ങളിലിടം പിടിച്ച പ്രിയ പ്രകാശ് വാര്യര്‍ തെലുങ്ക് സിനിമയിലഭിനയിക്കാന്‍ ആവശ്യപ്പെട്ടത് റെക്കോര്‍ഡ് പ്രതിഫലം. തെലുങ്ക് സിനിമയിലഭിനയിക്കാനുള്ള ക്ഷണവുമായി സമീപിച്ച നിര്‍മ്മാതാവിനോട് പ്രതിഫലമായി രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് തെലുങ്ക് സിനിമ വാര്‍ത്തകള്‍ നല്‍കുന്ന ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രമാലയെ ക്വോട്ട് ചെയ്ത് ടൈംസ് നൌവിന്റെ ഹിന്ദി പതിപ്പിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പ് പ്രിയ ഇത്രയും വലിയ പ്രതിഫലം ചോദിച്ചത് സിനിമ പ്രവര്‍ത്തകര്‍ക്ക് തന്നെ അത്ഭുതം ഉളവാക്കിയിട്ടുണ്ട്.
ഹാപ്പി ഡേയ്സ് ഫെയിം നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയക്ക് വേണ്ടിയാണ് തെലുങ്ക് സിനിമ പ്രവര്‍ത്തകര്‍ പ്രിയയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡില്‍നിന്ന് പിങ്ക് സിനിമയുടെ സംവിധായകന്‍ അങ്കുര്‍ റോയി ചൌധരി തന്റെ അടുത്ത സിനിമയിലഭിനയിക്കാന്‍ പ്രിയയെ ക്ഷണിച്ചിരുന്നതും വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ പ്രിയ ആ ഓഫര്‍ നിരസിച്ചിരുന്നു.
തന്റെ സിനിമ പൂര്‍ത്തിയാകുന്നത് വരെ മറ്റൊരു സിനിമയിലും അഭിനയിക്കരുതെന്നും സിനിമയുടെ പ്രമോഷന്‍ അല്ലാതുള്ള ഉദ്ഘാടന പരിപാടികള്‍ക്ക് പോകരുതെന്നുമുള്ള കരാറില്‍ സംവിധായകന്‍ ഒമര്‍ ലുലു ഒപ്പീടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിയ ബോളിവുഡില്‍നിന്നുള്ള ഓഫറുകള്‍ പോലും നിരസിക്കുന്നത്.
മനപ്പൂര്‍വമായി ഒഴിവാക്കുന്നതിനായാണ് ഇത്രയും കൂടിയ തുക പ്രതിഫലമായി ആവശ്യപ്പെടുന്നത് എന്നാണ് സൂചന. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര പോലും ആവശ്യപ്പെടാത്ത തുകയാണ് രണ്ടു കോടി രൂപ എന്നത്. അഡാര്‍ ലവ് റിലീസിന് ശേഷം മറ്റുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്താല്‍ മതിയെന്നുള്ള തീരുാമാനത്തിലാണ് താരമിപ്പോള്‍.