ചര്‍ച്ച പരാജയം ; സ്വകാര്യ ബസ് സമരം തുടരും
കോഴിക്കോട് : സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം ഇതോടെ സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. മിനിമം ചാർജ് വർധനവില്‍ സർക്കാർ നിലപാട് അംഗീകരിച്ചു എങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരും.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. മിനിമം ചാര്‍ച്ച് എട്ട് രൂപയായി വര്‍ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബസ് ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം എന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ പണിമുടക്ക് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുമായി ബസ് ഉടമകള്‍ വീണ്ടും ചര്‍ച്ച നടത്തിയത്.