ട്വന്‍റി ട്വന്‍റിയിലും വിജയം ആവര്‍ത്തിച്ച് ഇന്ത്യ
ഏകദിനത്തിലെ വിജയം ആവര്‍ത്തിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് വിജയം. ദ്യം ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വിജയലക്ഷ്യമായ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 175 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ശിഖര്‍ ധവാന്റെ കിടിലന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ നേടിയത്.
പത്ത് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 39 പന്തില്‍ നിന്ന് 72 റണ്‍സാണ് ധവാന്‍ നേടിയത്. അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ബോളിങ് നിരയില്‍ കരുത്ത് കാട്ടി. 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 50 പന്തില്‍ 70 റണ്‍സ് നേടിയ റീസാ ഹെന്റിക്കിന്‍റെ ചെറുത്ത് നില്‍പ്പാണ് ആതിഥേയരെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.