മലപ്പുറത്തും വന്‍ മയക്കുമരുന്നു വേട്ട ; ഏഴുകോടിയുടെ മരുന്ന് പിടികൂടി
മലപ്പുറം : ഇന്നലെ നെടുമ്പാശേരിയില്‍ നിന്നും മുപ്പത് കോടിയുടെ മയക്കുമരുന്നു പിടികൂടിയതിന് പിന്നാലെ മലപ്പുറത്തും വന്‍ മയക്കുമരുന്ന് വേട്ട. മലപ്പുറത്ത് രണ്ട് വ്യതസ്തമായ സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. സംഭവത്തില്‍ പത്തുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. കേരള ചരിത്രത്തിലെത്തന്നെ ഏറ്റവുംവലിയ മയക്കുമരുന്നു വേട്ടയാണ് ഇന്നലെ നെടുമ്പാശേരിയില്‍ നടന്നത്.