കുവൈറ്റില്‍ ടി.പി ശ്രീനിവാസന് സ്വീകരണവും, ഡബ്ലിയു.എം.എഫ് കുടുംബ സംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) നേതൃത്വത്തില്‍ സംഘടനയുടെ ഗ്ലോബല്‍ രക്ഷാധികാരിയായ ടി.പി ശ്രീനിവാസന് സ്വീകരണവും, കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഡിനേറ്റര്‍ എസ്.എസ്.സുജിത്ത് സ്വാഗതം ആശംസിച്ചു.
സമ്മേളനത്തില്‍ ലോക കേരളാസഭാ അംഗങ്ങളായ സാം പൈനുമൂട്, ഷറഫുദീന്‍ കണ്ണേത്ത്, ശ്രീംലാല്‍ മുരളി, ബാബു ഫ്രാന്‍സിസ്, തോമസ് മാത്യു കടവില്‍ തുടങ്ങിയവരെ കുവൈറ്റില്‍ ആദ്യമായി ഒരു വേദിയില്‍ അണിനിരത്തി ‘പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍’എന്ന വിഷയത്തെ ആസ്പദമാക്കി നയതന്ത്ര വിദഗ്ധനായ ടി.പി ശ്രീനിവാസനുമായി സംവാദം സംഘടിപ്പിച്ചു. ക്ഷണിക്കപെട്ട മാധ്യമ, സംഘടനാ പ്രതിനിധികളായ ബി.എസ് പിള്ള, അനില്‍ പി. അലക്‌സ്, സക്കീര്‍ പുത്തന്‍പാലം എന്നിവരും ചര്‍ച്ചയില്‍ സംവദിച്ചു. വൈസ് പ്രസിഡന്റ് ജയ്‌സണ്‍ കാളിയാനില്‍ മോഡറെറ്റര്‍ ആയിരുന്നു.
കുവൈറ്റ് ഡബ്ലിയു.എം.എഫ് കോഡിനേറ്റര്‍ എസ്.എസ് സുനില്‍, പ്രോഗ്രാം കണ്‍വീനര്‍ വര്‍ഗീസ് പോള്‍, എക്‌സിക്യൂട്ടീവ് അംഗം നയാഫ് സിറാജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ സന്ദേശം എക്‌സിക്യൂട്ടീവ് അംഗം എല്‍ദോസ് ജോയ് സദസിനു സമര്‍പ്പിച്ചു. സെക്രട്ടറി രസ്‌ന രാജ് നന്ദി രേഖപ്പെടുത്തി. രഞ്ജിനി വിശ്വം അവതാരകയായിരുന്നു.
കുവൈറ്റ് മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ഡോ. ലക്ഷ്മി മേരി ഉമ്മന്‍, നിക്‌സന്‍ പി. ജോര്‍ജ്, ഫ്രാന്‍സിസ് ലോറന്‍സ്, അനില്‍ കുമാര്‍, ഷിജു മഞ്ഞളി, ജിഷ സുബിന്‍, രാജശ്രീ പ്രേം തുടങ്ങിയവര്‍ ടി.പി ശ്രീനിവാസനില്‍ നിന്നും മെംബെര്‍ഷിപ് ഏറ്റുവാങ്ങി. ഇതോടെ ഡബ്ലിയു.എം.എഫ് കുവൈറ്റിന്റെ മെംബര്‍ഷിപ്പ് ക്യാമ്പയിനിന് ഔപചാരിക തുടക്കമായി.