ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കയിലെത്തി ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്; അന്തം വിട്ട് കോഹ്ലിയും സംഘവും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധക കൂട്ടമുള്ള ടീമേതാണെന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ് എന്ന ഒറ്റ ഉത്തരമേ ഉണ്ടാകു. ഹോം മാച്ചായാലും എവേ മത്സരമായാലും മൈതാനത്ത് ആവേശം വിതറാനെത്തുന്ന ആരാധകര്‍ കളിക്കാര്‍ക്കിടയിലും സംസാര വിഷയമാണ്.

എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് സ്റ്റേഡിയത്തിലും തരംഗമായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ജൊഹന്നാസ്ബര്‍ഗില്‍ വെച്ച് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി 20 മത്സരത്തിലാണ് ഒരു കൂട്ടം മഞ്ഞപ്പട ആരാധകര്‍ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയുമണിഞ്ഞ് കളി കാണാനെത്തിയത്. മത്സരത്തിന്റെ ക്യാമറ ഇടക്കിടക്ക് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഫോക്കസ് ചെയ്യുന്നുമുണ്ടായിരുന്നു.

മുന്‍പ് കാനഡയില്‍ ഇയാന്‍ ഹ്യൂമിനെ അവിടെയെത്തി കണ്ട് മഞ്ഞപ്പട ഇന്ത്യന്‍ ഫുട്ബോളിനെ ഞെട്ടിച്ചിരുന്നു. എന്തായാലും മലയാളികള്‍ നെഞ്ചിലേറ്റുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ കരുത്തില്‍ ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് തീര്‍ച്ചയാണ്.