സഭയുടെ സ്വത്ത് പൊതുസ്വത്തല്ല : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സഭയുടെ പേരിലുള്ള സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം – അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. സഭ ട്രസ്റ്റല്ലെന്ന് സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമത് ഒരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഭൂമിയുള്‍പ്പെടെ സ്വത്തുക്കള്‍ കത്തോലിക്കാസഭയിലെ ഓരോ അംഗത്തിനും അവകാശമുള്ളതാണെന്നും അതിരൂപത അതിന്റെ ട്രസ്റ്റി മാത്രമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ, ഭൂമിയിടപാടില്‍ കേസെടുക്കണം എന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.