പോത്തിന്റെ പുറത്ത് നഗ്നരായി സവാരി നടത്തി വിദേശ ദമ്പതികള്‍; ചിത്രങ്ങള്‍ വൈറല്‍
മദ്യപിച്ച് ലക്കുകെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി ചെയ്ത വിദേശ ദമ്പതികള്‍ക്കെതിരെ അന്വേഷണവുമായി പോലീസ്. ഫീലിപ്പന്സിലെത്തിയ വിനോദസഞ്ചാരികളാണ് പോത്തിന്റെ പുറത്തിരുന്നു സവാരി ചെയ്തത്.
ഫീലിപ്പന്സിന്റെ ദേശീയ മൃഗമാണ് പോത്ത്. പോത്തിന്റെ പുറത്ത് നഗ്നരായി യാത്ര ചെയ്തതിലൂടെ ഫീലിപ്പന്സിന്റെ സംസ്കാരത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഉടമ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ വിവാദമായതോടെ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ ബ്രിട്ടീഷുകാരണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.