ഷുഹൈബിനെ കൊന്ന പ്രതി പിണറായി പക്ഷത്തെ വിശ്വസ്തന്‍ മുന്‍പ് വിഎസ് അച്യുതാനന്ദനെതിരെ പരസ്യമായി കൊലവിളി നടത്തി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി മുമ്പ് വി.എസ് അച്യുതാനന്ദന് എതിരെ കൊലവിളി നടത്തിയ വ്യക്തി. മൂന്ന് വര്‍ഷം മുന്‍പ് ഇയാള്‍ വി.എസ് അച്യുതാനന്ദനും കൊല്ലപ്പെട്ട ടിപിയുടെ ഗതിവരുമെന്ന് ഭീഷണിമുഴക്കുന്ന പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടിരുന്നു. 015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയ ഘട്ടത്തിലായിരുന്നു പിണറായി പക്ഷത്തെ വിശ്വസ്തനായ ഇയാള്‍ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റ് ഇട്ടത്. പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരുമെന്നാണ് ഇയാള്‍ പോസ്റ്റ് ഇട്ടത്. ഇതിനു എതിരെ പ്രതിഷേധം ഉയര്‍ന്ന സമയം ചുമ്മാ ട്രോള്‍ ചെയ്യാന്‍ ഇട്ടതാണ് എന്ന് പറഞ്ഞു തടി തപ്പുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ മാധ്യമ ഇട്ടികണ്ടപ്പന്‍മാരുടെ മസിലിന്റെ വലിപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച്.., മുന്നോട്ട് ദാ ______ ഇതിനപ്പുറം കടന്നാല്‍… പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും. കാലുപിടിക്കാന്‍ കുനിയുന്നവന്റെ മൂര്‍ദ്ദാവില്‍ തുപ്പണ സ്വഭാവം കാണിച്ചാല്‍ ഈ ഭൂമിമലയാളത്തില്‍ സഖാക്കള്‍ക്ക് ഒരു പൊന്നു മോന്റെ മോനും വിഷയമല്ല. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിപ്പാടിന്റെ ശിഷ്യരാ തല്ലുംപടിയില്‍ സഖാക്കള്‍.., അതീ ചെക്കന്‍മാര്‍ക്ക് കാണിച്ച് കൊടുക്കണം എന്നാണേല്‍ വരാന്‍ പറ നായിന്റെ മക്കളോട്..!……