സച്ചിന് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി; ഇനി മറികടക്കാനുള്ളത് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെ മാത്രം
കരുത്തുറ്റ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി സച്ചിന് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ ഐസിസി കണക്ക് പ്രകാരം വിരാട് കോഹ്ലിയ്ക്ക് 909 റേറ്റിംഗ് പോയിന്റാണ് സ്വന്തം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ 1998ല്‍ നേടിയ 887 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനായെങ്കിലും ഇതുവരെയുള്ള ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് കൊഹ്ലിയുടേതല്ല.വിന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്ഡ്സിന്റെതാണ്.27 പോയിന്റുകള്‍ കൂടി നേടാനായത് വിവിയന്‍ റിച്ചാര്‍ഡ്സിന്റെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് മറികടക്കാന്‍ വിരാടിനാവും.