സൗദിയില്‍ മലയാളി ദമ്പതിമാരെ മരുഭൂമിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദിയിലെ അല്‍ ഹസയില്‍ മലയാളി ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അയൂനി മരുഭൂമിക്ക് സമീപം റോഡരികില്‍ നിന്നാണ് ഇവരുടെ മൃദദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് നാദാപുരം കക്കട്ടില്‍ കുഴിച്ചാല്‍ മൊയ്തുവിന്റെ മകന്‍ കുഞ്ഞബ്ദുല്ല (38), വല്ല്യാപ്പളളി കുനിങ്ങാട് മണ്ണിരോലി മീത്തല്‍ ഹൗസ് ഇബ്രാഹിം ഹാജിയുടെ മകള്‍ റിസ്വാന (30) എന്നിവരാണ് മരിച്ചത്.
റിസ്വാനയുടെ കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് 15 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞബ്ദുല്ലയുടെയും മൃതദേഹം കണ്ടെത്തിയത്.
അല്‍ ഹസയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറായ കുഞ്ഞബ്ദുല്ല മൂന്ന് മാസം മുമ്പാണ് റിസ്വാനയെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നത്. ഞായറാഴ്ച ഇവര്‍ ദമാമിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ കുഞ്ഞബ്ദുല്ലക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ഫോണില്‍ ഇവരെ കിട്ടാതായതോടെ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.