ഇത്തിക്കര പക്കി കൊച്ചുണ്ണിയുടെ സുഹൃത്താണെന്ന് പറഞ്ഞിട്ട്; കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും നിവിനും നേര്‍ക്കുനേര്‍
ചിത്രീകരണം പുരോഗമിക്കുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ പുറത്ത് വന്ന പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ അഡാര്‍ ലുക്കിലാണ് ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ലുക്കിന് പിന്നാലെ ഇതാദ്യമായാണ് മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രം പുറത്തു വന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്.
കള്ളന് കൊച്ചുണ്ണിയുടെ സഹവര്ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കര്‍ണാടകയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്.