കാറിനുള്ളില്‍ ലൈംഗികബന്ധം ; കമിതാക്കള്‍ ശ്വസംമുട്ടി മരിച്ചു

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധലേര്‍പ്പെടുന്നതിനിടെ കമിതാക്കള്‍ ശ്വാസം മുട്ടി മരിച്ചു. വടക്കന്‍ ജര്‍മ്മനിയിലെ ബോട്ട്‌റോപ് നഗരത്തിലാണ് സംഭവം ഇവിടെയുള്ള ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ 39കാരനെയും 44കാരിയായ സ്ത്രീയയെും നഗ്നരായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകളായി ഗാരേജില്‍ ഓണായികിടക്കുന്ന കാറിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാറിനരികില്‍ പോലീസെത്തുന്നത്.

ഓണായി കിടന്ന കാര്‍ തുറന്നപ്പോള്‍ മരിച്ചു കിടക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. അതി ശൈത്യത്തെ ചെറുക്കാന്‍ കാറിനുള്ളിലെ ഹീറ്റര്‍ ഓണാക്കിയ നിലയിലായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രഥമദൃഷ്ട്യാ കൊലപാതക ശ്രമമൊന്നും നടന്നതായി കാണുന്നില്ലെന്നും അപകടമരണത്തിനുള്ള സാധ്യതയാണുള്ളതെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.