തിരുവനന്തപുരത്ത് പട്ടാപകല്‍ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം ; സംഭവം കാട്ടാക്കടയില്‍
പൂവച്ചല്‍ : തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം കുറ്റിച്ചലില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടിവ് മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍ ജീന മോഹനന്‍ (23)നേരെയായിരുന്നു ആക്രമണം നടന്നത്. കുറ്റിച്ചാല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറവളപ്പില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് ജീന. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ബൈക്കില്‍ പിറകെ എത്തിയ രണ്ട് പേര്‍ ജീനക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ആസിഡ് ദേഹത്ത് വീണതോടെ ജീന ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്കിലെത്തിയ രണ്ട് പേരാണ് ആസിഡ് ഒഴിച്ചതെന്നും എന്നാല്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ചിരുന്നെന്നും ജീന പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.