പണം നല്‍കിയില്ല ; സോഫ്റ്റ്‌വെയര്‍ കമ്പനി കൈവിട്ടു ; കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം
സോഫ്റ്റ്‌വെയര്‍ പരിപാല ചുമതലയുള്ള കമ്പനി നിസഹകരിച്ചതോടെ കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും വന്‍ നഷ്ടം. ഇതോടെ സംസ്ഥാനത്ത വിവിധ ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റി. ബ്ലാംഗ്ലൂര്‍ ആസ്ഥാനമായ എയോണ്‍ എന്ന കമ്പനിക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ സോഫ്റ്റ്‌വെയര്‍ പരിപാലന, നിയന്ത്രണ ചുമതല. കോര്‍പ്പറേഷന്‍ രണ്ടരക്കോടിരൂപ നല്‍കാനുണ്ടെന്നും ഇതില്‍ 50 ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുമെന്നും കമ്പനി നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കമ്പനി തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന ഡിപ്പോകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രവര്‍ത്തിക്കാത്ത ടിക്കറ്റ് മഷീനുമായി ഡ്യൂട്ടിക്ക് പോകില്ലെന്ന് ഒരുവിഭാഗം ജീവനക്കാര്‍ നിലപാടെടുത്തതോടെ പല സര്‍വീസുകളും മുടങ്ങി.