രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ക്ക് ഇനി മുതല്‍ 13 അക്കം,പരിഷ്‌കരണം ജൂലായ് മുതല്‍
ദില്ലി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ ഇനിമുതല്‍ 10-ല്‍ നിന്ന് 13 അക്കങ്ങളാക്കുന്നു. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി.
2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള നമ്പറുകള്‍ 2018 ഒക്ടോബര്‍ ഒന്നു മുതല്‍ 13 ആക്കി മാറ്റാനും ഇത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനുമാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 10 അക്ക മൊബൈല്‍ നമ്പറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറിലേക്ക് മാറാനാകുക. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റിലേക്ക് മാറുന്നത്.
ഈ തീരുമാനം നടപ്പിലായാല്‍ ലോകത്ത് എറ്റവും നീളമുള്ള മൊബൈല്‍ നമ്പറുള്ള രാജ്യമായി ഇന്ത്യ മാറും. നിലവില്‍ 11 അക്കമുള്ള ചൈനയാണ് ഏറ്റവും നീളമുള്ള മൊബൈല്‍ നമ്പറുള്ള രാജ്യം. അതേസമയം നമ്പര്‍ പത്തക്കത്തില്‍ നിന്ന് 13 ആയാല്‍ സാധാരണക്കരായ ജനങ്ങള്‍ക്ക് അത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.