പ്രണയാഭ്യാര്‍ത്ഥന നിരസിച്ചത്തിന് കര്‍ണാടകയില്‍, മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു
സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ സുലയായയില്‍ വച്ചാണ് സംഭവമുണ്ടായത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി.
നേരത്തെ അക്ഷിതയോടു കാര്‍ത്തിക് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.എന്നാല്‍ അഷിത ഇത് നിരസിക്കുകയും,ബന്ധത്തിനു താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ കാര്‍ത്തിക് കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍ വച്ച് അക്ഷിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു . ഇതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.