സെക്സ് ഇല്ലാതെ “എസ്” മാത്രമായി ദുര്‍ഗ റിലീസിന് തയ്യാറാകുന്നു
സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ തന്നെ ഭിന്നത വരുത്താന്‍ കാരണമായ ഒരു സിനിമയായിരുന്നു സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ സെക്സി ദുര്‍ഗ. ധാരാളം രാജ്യാന്തര മേളകളില്‍ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ആ സിനിമ എന്നാല്‍ സെന്‍സര്‍ഷിപ്പ് എന്ന കടമ്പയില്‍ തട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കര്‍ശനമായ ഉപാധിയോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുത് എന്നു പറഞ്ഞാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.
നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന അക്ഷരത്തിനുശേഷം മൂന്ന് നക്ഷത്ര ചിഹ്നങ്ങള്‍ ഇട്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇതിനിടെ ചിലയിടങ്ങളില്‍ സെക്സി ദുര്‍ഗ എന്ന പഴയ പേരു തന്നെ ഉപയോഗിക്കുന്നു എന്ന കാട്ടി സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് കാട്ടി സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതുകാരണം ഗോവ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.