മാണിയെ മുന്നണിയില്‍ എടുക്കണ്ട എന്ന കത്തുമായി വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം : കെ എം മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിന് എതിരെ കേന്ദ്രനേതൃത്വത്തിനു കത്തുമായി വി എസ് അച്യുതാനന്ദന്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്‍പായിട്ടാണ് കേന്ദ്രനേതൃത്വത്തിനു വിഎസി അച്യുതാനന്ദന് കത്ത് നല്‍കിയിരിക്കുന്നത്. സമ്മേളനത്തില്‍ ഇതു തീരുമാനിക്കരുതെന്ന് വിഎസ്. പിബി മുമ്പ് വേണ്ടെന്നു തീരുമാനിച്ചതാണ്.
അഴിമതിക്കാരെ മാറ്റി നിറുത്തണമെന്നും വി എസ് വ്യക്തമാക്കി. ഇതോടെ മാണിയുടെയും കൂട്ടരുടെയും എല്‍ ഡി എഫ് പ്രവേശനം സുഖകരമായിരിക്കില്ല എന്ന് വ്യക്തമാവുകയാണ്. അണികള്‍ക്കിടയില്‍ തന്നെ ഇതിനു എതിരെ മുറുമുറുപ്പ് ഉയര്‍ന്നു വരികയാണ് ഇപ്പോള്‍.