സ്കൂളിലെ ടീച്ചറിനേയും മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ ഏഴാം ക്ലാസുകാരന്‍റെ ഭീഷണി
ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സ്കൂളിലെ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്നെ പഠിപ്പിക്കുന്ന അധ്യാപികയെയും അവരുടെ മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കൂട്ടിയുടെ ഭീഷണിക്ക് ശേഷം അധ്യാപിക സ്‌കൂളിലേക്ക് തിരിച്ച് വന്നെങ്കിലും അവരുടെ മകളായ വിദ്യാര്‍ഥിനി ഇതുവരെ സ്‌കൂളിലേക്ക് വന്നിട്ടില്ല.
എന്നാല്‍ അവിടം കൊണ്ടും തീരുന്നില്ല ഈ സ്കൂളിലെ വിശേഷങ്ങള്‍ തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ച് അധ്യാപികയ്ക്ക് ഇതേ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥി ഇ.മെയില്‍ അയച്ചു. കഴിഞ്ഞയാഴ്ചയാണ് രണ്ട് സംഭവങ്ങളും സ്‌കൂളില്‍ നടന്നത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗമാണ് എല്ലാത്തിനും കാരണം എന്നാണു സ്കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും സ്‌കൂളില്‍ കൗണ്‍സിലിംഗ് പരിപാടിയും സംഘടിപ്പിക്കാനാണ് സ്കൂളിന്‍റെ തീരുമാനം.