തലയുടെ രണ്ടിരട്ടി വലിപ്പത്തില്‍ ട്യൂമര്‍; യുവാവിന്റെ തലയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 1.8 കിലോയുള്ള ട്യൂമര്‍
മുംബൈ: യുവാവിന്റെ തലയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 1.8 കിലോ തൂക്കം വരുന്ന ട്യൂമര്‍. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ മുറിച്ചു മാറ്റിയത്. 31 വയസ്സുകാരനായ സന്‍ത്‌ലാല്‍ പാല്‍ എന്ന വസ്ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തില്‍ ട്യൂമര്‍ വളര്‍ന്നത്.
കാണുന്ന ഏവരെയും ഞെട്ടിക്കുന്ന തരത്തില്‍ സന്‍ത്‌ലാലിന്റെ തലയില്‍ മറ്റൊരു തല വളര്‍ന്നത് പോലായിരുന്നു ട്യൂമറിന്റെ രൂപം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്രയും വലിപ്പത്തിലുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. തലയോട്ടിയില്‍ മുഴയും ശക്തമായ തലവേദനയും കാരണം ഈ മാസം തുടക്കത്തിലായിരുന്നു ഉത്തര്‍പ്രദേശുകാരനായ സന്‍ത്‌ലാല്‍, നായര്‍ ആശുപത്രിയില്‍ എത്തുന്നത്. ഒരു വര്‍ഷത്തോളമായി സന്‍ത്‌ലാലിന് കാഴ്ചയും നഷ്ടപ്പെട്ടിരുന്നു.
അപൂര്‍വ്വമായ ശാസ്ത്രക്കിയ വിജയമായത് ആതുര രംഗത്ത് ചരിത്രമാണെന്നും രോഗികള്‍ക്ക് അതിനൂതന ചികിത്സ നല്‍കാന്‍ ആശുപത്രി പര്യാപതമായതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ് ഭര്‍മാല്‍ പറഞ്ഞു.