ഗോഡ്സയെ പുകഴ്ത്തി ന്യായീകരിച്ചുകൊണ്ട് നാടകം ; സംഭവം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍
ഗോഡ്സെ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ചുകൊണ്ട് നാടകം അരങ്ങില്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കി നാടകം അരങ്ങേറിയത്. ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്നാണ് നാടകത്തിന്റെ പേര്. ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല,അതുകൊണ്ട് ഗാന്ധിയെ പറഞ്ഞുവിടാന്‍ ഞാന്‍ തീരുമാനിച്ചു.’ ഗോഡ്‌സെയുടെ കഥാപാത്രം ഈ വാചകം വമ്പന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
എന്നാല്‍ നാടകത്തിന്റെ വീഡിയോ വൈറലായതോടെ പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തി. നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ അജണ്ടയെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നത്. ഗോഡ്‌സെയെ വീരപുരുഷനാക്കി നാടകത്തില്‍ അവതരിപ്പിച്ചതിലൂടെ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും രാഷ്ട്രത്തെത്തന്നെയും അപമാനിക്കുകയാണ് ചെയ്തതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഗാന്ധിജി തന്നെയാണ് ഈ സര്‍വ്വകലാശാലക്ക് തറക്കല്ലിട്ടത്.