ലാമ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ആമസോണില്‍ നിന്നും കിട്ടിയത് ഒരു കുപ്പി മൂത്രം
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്നും ലാമ്പ് ഓഡര്‍ ചെയ്തത യുവാവിനു ലഭിച്ചത് ഒരു കുപ്പി മൂത്രം. ഫെബ്രുവരി 10 നു തനിക്കു ലഭിച്ച കുപ്പിയുടെ ചിത്രവും വിവരങ്ങളും ആമസോണിന്റെ ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തിയാണ് യുവാവ് രംഗത് വന്നിരിക്കുന്നത്.
ആമസോണിന്റെ സൈറ്റില്‍ നിന്നും ഒരു ലാമ്പാണ് താന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഓര്‍ഡര്‍ പ്രകാരം വന്ന പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്ന് യുവാവ് പറയുന്നു. എന്നാല്‍ നഷ്ടപരിഹാരം ആഗ്രഹിച്ചല്ല താനിത് പുറത്ത് വിടുന്നതെന്നും, മറ്റൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടകരുതെന്നാഗ്രഹിച്ചിട്ടാണെന്നും ഇയാള്‍ പറയുന്നു.
സംഭവത്തില്‍ മാപ്പു ചോദിക്കുകയും എത്രയും വേകന്നു കുറ്റക്കാരെ കണ്ടെത്തും എന്നും ആമസോണ്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ ആമസോണ്‍ ഡ്രൈവര്‍ പാഴ്‌സല്‍ ബോക്‌സില്‍ മൂത്രമൊഴിച്ചു വയ്ക്കുന്നതു പുറത്തു വന്നിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സമയം ലഭിക്കാത്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നു പിന്നീടു കണ്ടെത്തിരുന്നു.