മംഗളം ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി മാധ്യമപ്രവർത്തകന്‍

മംഗളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയുടെ മുന്‍പിലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ് വി പ്രദീപ് അനിശ്ചിതകാല സമരം ചെയ്യുവാന്‍ ഒരുങ്ങുന്നത്. ചാനലിന്റെ അനീതിക്ക് എതിരെ സംസാരിച്ചതിന് ചാനല്‍ പ്രദീപിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കുകയായിരുന്നു. ഇതിനെതിരെ ഗാന്ധിയന്‍ മാതൃകയില്‍ ചാനലിന്റെ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷന് സമീപം മംഗളം ടെലിവിഷന്‍ ഓഫീസിന് പുറത്തെ തെരുവില്‍ അനിശ്ചിതകാല സമരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സമരം എന്തിനു വേണ്ടി എന്നുള്ളതിന് വിശദാംശങ്ങള്‍ നാളെ രാവിലെ…. ‘നീതി തേടി ഒറ്റയാള്‍ പോരാട്ടം’ എന്ന പേരില്‍ ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

നീതി തേടി ഒറ്റയാള്‍ പോരാട്ടം

മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തം ഇടത്തില്‍ ഒറ്റപ്പെട്ടവനോ? നേര്‍ച്ച കോഴിയോ?
ശീതീകരിച്ച മുറിയില്‍ ആര്‍ക്ക് ലൈറ്റില്‍ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവന്‍ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാല്‍ അവന് ക്യാപിറ്റല്‍ പണിഷ്‌മെന്റോ?

എസ് വി പ്രദീപ് എന്ന മാധ്യമപ്രവര്‍ത്തകന്‍ നാളെ മുതല്‍ തെരുവിലേക്ക്…തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷന് സമീപം മംഗളം ടെലിവിഷന്‍ ഓഫീസിന് പുറത്തെ തെരുവില്‍…ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ ഒരു തടസവും ഉണ്ടാക്കാതെ നീതി തേടി ഗാന്ധിയന്‍ മാതൃകയില്‍ അനിശ്ചിതകാല സമരം….എന്തിന് വേണ്ടി ? വിശദാംശങ്ങള്‍ നാളെ രാവിലെ……