ഡല്‍ഹി മെട്രോ സ്റ്റേഷന്റെ ടണലില്‍ അജ്ഞാത മൃതദേഹം ദ്രവിച്ച് അഴുകിയ നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി, ശിവാജി സ്റ്റേഡിയം സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള എയര്‍പോര്‍ട്ട് ലൈനില്‍ അഞ്ച് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചത് ആരാണെന്നോ എങ്ങനെയാണ് ഇയാള്‍ ടണലില്‍ പ്രവേശിച്ചതെന്നോ വ്യക്തമല്ല.
മൃതദേഹം തിരിച്ചറിയുന്നതിനായി സാംപിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് ട്രാക്കുകള്‍ക്ക് ഇടയിലെ ഇടനാഴിയിലുടെ കടന്നുപോയ ജീവനക്കാര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിത്തട്ടിലേക്ക് തുറക്കുന്ന യന്ത്രത്തണ്ടിനു സമീപത്തായി മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് പുരുഷനോ സ്ത്രീയാണോ എന്ന കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കണ്ടെത്താനാകു എന്ന് പോലീസ് പറഞ്ഞു.