ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച് 14കാരന്‍ മുട്ടയിടുന്നു;തലയില്‍ കൈവച്ച് ഡോക്ടര്‍മാര്‍-വീഡിയോ

ജക്കാര്‍ത്ത: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ 14 കാരന്‍ ഇട്ടത് 20 മുട്ടകള്‍. സംഭവം വാര്‍ത്തയായതോടെ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ എക്‌സ്‌റേ എടുത്തുനോക്കി. എക്‌സ്‌റേയില്‍ കണ്ട കാഴ്ചയും ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയിരിക്കയാണ്.

എക്‌സ് റേയില്‍ കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണപ്പെട്ടു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും ഇത്തരത്തിലൊന്നും സംഭവിക്കില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വാദം. കുട്ടി മുട്ട വിഴുങ്ങിയതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. ഇത് മുട്ട തന്നെയാണോ എന്നറിയാന്‍ ഉടച്ചുനോക്കിയപ്പോള്‍ മഞ്ഞയും വെള്ളയും ചേര്‍ന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് റൂസ്ലി പറയുന്നു. കുട്ടിയുടെ ഈ അവസ്ഥ കൂടി കൂടി വന്നപ്പോഴാണ് ഡോക്ടര്‍മാരെ സമീപിച്ചതെങ്കിലും കാര്യമായ വ്യത്യാസം അപ്പോഴും ഉണ്ടായില്ല. അല്ലെങ്കില്‍ മലദ്വാരത്തിനുള്ളില്‍ കയറ്റിവെച്ചതാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

ഇന്തോനേഷ്യയിലെ സൈഖ് യൂസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ പഠനത്തിന് ശേഷമേ ഇത് എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാന്‍ കുട്ടിയോ മാതാപിതാക്കളോ തയ്യാറായിട്ടില്ല.