റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു; വീഡിയോ വൈറലായതോടെ 43-കാരനെ പോലീസ് പൊക്കി
മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം.നരേഷ് കെ ജോഷി എന്ന 43 കാരനാണ് പിടിയിലായത്.
#WATCH: Girl molested at Turbhe railway station in Navi Mumbai yesterday; accused has been arrested after complaint #Maharashtra pic.twitter.com/kwUfFhCZZG
— ANI (@ANI) February 23, 2018
പ്ലാറ്റ് ഫോമിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന യുവതിയെ ഇയാള്‍ പിന്നാലെ ചെന്ന് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി ചുംബിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. യുവതിയെ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആര് പി എഫാണ് ഇയാളെ അറസ്റ്റ് ചെയ്തത്.