പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ച് സൈനികര്‍; ഭീകര ദൃശ്യങ്ങള്‍ പുറത്ത്
ഒരു പട്ടാളക്കാരാനാകുക എന്നത് ചുമ്മാ നടക്കുന്ന കാര്യമല്ല. കഠിനമായ പരിശീലനത്തിലൂടെയും ചിട്ടകളിലൂടെയുമേ തികഞ്ഞൊരു പട്ടാളക്കാരനാകാന്‍ കഴിയു. അത് ലോകത്തിലെ ഏത് രാജ്യത്തിന്റെ സൈന്യമായാലും പരിശീലനം ലളിതമാകാന്‍ സാധ്യതയില്ല. അപ്പൊ പരിശീലനം കടുക്കട്ടിയാണെന്ന് ഉറപ്പിച്ചല്ലോ, ഇനി തായ്ലന്‍ഡില്‍ പോയി ചില അമേരിക്കന്‍ സൈനികര്‍ നടത്തിയ പരിശീലനം കണ്ടാല്‍ ഇതല്‍പം കടുത്തു പോയില്ലെയെന്ന് പറഞ്ഞുപോകും. കൊടുംകാട്ടില്‍ അതീജിവിക്കാനായി പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നതു വരെ ഇവരുടെ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
അമേരിക്കന്‍ സൈനികരില്‍ തിരഞ്ഞെടുക്കപ്പെട്ടവരെയാണ് തായ്ലന്‍ഡില്‍ പരിശീലനത്തിനയച്ചത്. ഒപ്പം ദക്ഷിണകൊറിയന്‍ സൈനികരും പരിശീലനത്തിനെത്തിയിരുന്നു. വനത്തിനകത്ത് ഒറ്റപ്പെട്ടു പോയാല്‍ അതിജീവനത്തിനുള്ള വഴികളില്‍ ഒന്നായാണ് പാമ്പിനെ കൊന്നു ചോര കുടിക്കുക എന്ന മാര്‍ഗ്ഗം തായ്ലന്‍ഡ് സൈനികര്‍ പരിശീലിക്കുന്നത്. ഈ മാര്‍ഗമാണ് അമേരിക്കന്‍ സൈനികര്‍ക്കും ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കും ഇവര്‍ പകര്‍ന്നു കൊടുത്തത്.
ഈ സംയുക്ത പരിശീലനത്തിലെ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. പത്തി വിടര്‍ത്തി ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതു മുതലുള്ള കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി വിവരിച്ചു നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലാണ് ഒരു പാമ്പിന്റെ തല വെട്ടിയ ശേഷം അതിന്റെ ചോര സൈനികരുടെ വായിലേക്ക് ഇറ്റിച്ചു നല്‍കുന്നത്. നൂറുകണക്കിനാളുകളാണ് സൈനികരുടെ പ്രകടനം കാണാന്‍ തടിച്ചു കൂടിയിരുന്നത്. ഇനി ഇതൊന്നും കണ്ട് പട്ടാളത്തില്‍ ചേരാനിരിക്കുന്നവര്‍ പേടിക്കുകയൊന്നും വേണ്ട.ഇന്ത്യന്‍ സൈന്യത്തില്‍ ഇത്തരം പരിശീലനമൊന്നും ഉണ്ടാകില്ല.