ഇന്ത്യന്‍ ഡാന്‍സ് ബിനാലെയുമായി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്

പ്രശസ്ത ബോളിവുഡ് താരമായ സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തുന്നു. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ എന്ന നൃത്ത പരിപാടിയുമായിട്ടാണ്‌ സണ്ണി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സണ്ണി തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. വരുന്ന മേയ് 26 നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നോണ്‍സ്റ്റോപ്പ് ഡാന്‍സ് മാരത്തോണ്‍ ആണ് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ. ലോകത്ത് തന്നെ ആദ്യത്തെ സംരംഭം എന്നാണു അണിയറ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ദാദു ഒഷ്മയാണ് പ്രോഗ്രാമിന്റെ ക്രിയേറ്റീവ് ഡയറക്ക്ട്ടര്‍.